News Flash
X
മക്കയില്‍ വാഹനാപകടം; കണ്ണൂര്‍ സ്വദേശി മരിച്ചു

മക്കയില്‍ വാഹനാപകടം; കണ്ണൂര്‍ സ്വദേശി മരിച്ചു

personmtp rafeek access_timeWednesday January 6, 2021
HIGHLIGHTS
മക്കയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

മക്ക: മക്കയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തലശ്ശേരി മുഴപ്പിലങ്ങാട് സ്വദേശി കാട്ടില്‍ പീടിക നൗഷാദാണ് (45) മരിച്ചത്. ബത്ത ഖുറൈശില്‍ കാറപകടത്തിലാണ് മരണം.

16 വര്‍ഷമായി ഹറമിനു സമീപം ഹോട്ടലിലായിരുന്നു ജോലി. മൃതദേഹം നൂര്‍ ഹോസ്പിറ്റലിലാണ്. സഹോദരന്‍ നൗഫല്‍ മക്കയിലുണ്ട്. കോവിഡ് വ്യാപിക്കുന്നതിനു മുമ്പ് നാട്ടില്‍ പോയി വന്നതാണ്. പരേതനായ ഹുസൈന്‍-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: റജീന. മക്കള്‍: നജ്‌വാന്‍, മുഹമ്മദ് റാജിഅ്, ഫാത്തിമ. മസ്്കത്തിലുള്ള നിയാസ്, നാട്ടിലുള്ള നവാബ്, നസീമ, നദീറ എന്നിവരാണ് മറ്റു സഹോദരങ്ങള്‍. മയ്യിത്ത് ഇവിടെ തന്നെ മറവു ചെയ്യാനാണ് തീരുമാനം. അനന്തര നടപടികള്‍ക്ക് സഹോദരന്‍ നൗഫലിനൊപ്പം ഐസിഎഫ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

SHARE :
folder_openTags
content_copyCategory