News Flash
X
ഖത്തറില്‍ മലയാളി യുവാവ് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍

ഖത്തറില്‍ മലയാളി യുവാവ് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍

personmtp rafeek access_timeSunday November 22, 2020
HIGHLIGHTS
ഖത്തറില്‍ കണ്ണൂര്‍ സ്വദേശിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ദോഹ: ഖത്തറില്‍ കണ്ണൂര്‍ സ്വദേശിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്പ് കൊയ്യം സ്വദേശി നൗഷാദിനെയാണ് (29) കഴിഞ്ഞ ബുധനാഴ്ച മുഗളിനയിലെ ബില്‍ഡിങ്ങില്‍ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

നൗഷാദ് ഈ കെട്ടിടത്തില്‍ വാച്ച്മാനായി ജോലി ചെയ്തുവരികയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് വാതില്‍ തകര്‍ത്ത് അകത്തു കടന്നാണ് മൃതദേഹം പുറത്തെത്തിച്ചത്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങി മരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ഖത്തര്‍ കെഎംസിസി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ പ്രതിനിധികള്‍ അറിയിച്ചു. മാതാവ്: ഖദീജ, സഹോദരങ്ങള്‍: മുത്തലിബ്, അസീന, മരുമക്കള്‍: സുലൈമാന്‍, ഫൈറൂസ.

നൗഷാദിന് ജോലിസ്ഥലത്ത് ചില പ്രയാസങ്ങള്‍ നേരിട്ടിരുന്നതായും ഇതേ തുടര്‍ന്ന് സഹോദരന്‍ മുത്തലിബ് ഇടപെട്ട് നൗഷാദിനെ നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയായിരുന്നുവെന്നും റിപോര്‍ട്ടുണ്ട്. നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള സാധനങ്ങളടക്കം തയ്യാറാക്കുന്നതിനിടയിലാണ് ദുരൂഹ മരണം സംഭവിച്ചത്.

SHARE :
folder_openTags
content_copyCategory