News Flash
X
ജനുവരി 10 മുതല്‍ കര്‍വ ബസ്സുകളില്‍ പണം നല്‍കണം

ജനുവരി 10 മുതല്‍ കര്‍വ ബസ്സുകളില്‍ പണം നല്‍കണം

personmtp rafeek access_timeSunday January 3, 2021
HIGHLIGHTS
ജനുവരി 10 മുതല്‍ കാര്‍വ ബസ്സുകളില്‍ യാത്രക്കാര്‍പണം നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.

ദോഹ: ജനുവരി 10 മുതല്‍ കാര്‍വ ബസ്സുകളില്‍ യാത്രക്കാര്‍പണം നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുതന്നിന്റെ ഭാഗമായി സപ്തംബര്‍ 1 മുതല്‍ മുവാസലാത്ത് ബസ് സര്‍വീസ് ആരംഭിച്ചിരുന്നെങ്കിലും യാത്ര സൗജന്യമായിരുന്നു. 30 ശതമാനം ശേഷിയോടെ പബ്ലിക് ബസ് സര്‍വീസ് പുനരാരംഭിച്ചത് ഈ സൗജന്യം ജനുവരി 10 ന് അവസാനിക്കുമെന്ന് കര്‍വ അറിയിച്ചു.

റീചാര്‍ജ് ചെയ്യാവുന്ന കര്‍വ സ്മാര്‍ട്ട്കാര്‍ഡ് ഇപ്പോഴും സാധുതയുള്ളതാണെന്നും ഇത് പതിവുപോലെ ഉപയോഗിക്കാമെന്നും മുവാസലത്ത് അറിയിപ്പില്‍ പറയുന്നു, എന്നാല്‍ 24 മണിക്കൂര്‍ നേരത്തേക്കുള്ള കര്‍വ സ്മാര്‍ട്ട്കാര്‍ഡുകള്‍ വ്യാപാരികളിലൂടെയോ ബസ് ഡ്രൈവര്‍മാരിലൂടെയോ വില്‍ക്കില്ല. 24 മണിക്കൂര്‍ പരിധിയില്ലാത്ത ക്യുആര്‍ കോഡ് ടിക്കറ്റ് കര്‍വ ബസ് ആപ്പ് വഴി വാങ്ങാമെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.

Karwa buses to restart charging commuters

SHARE :
folder_openTags
content_copyCategory