X
ദുബയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയവേ മരിച്ച യുവാവിന് കൊവിഡ്

ദുബയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയവേ മരിച്ച യുവാവിന് കൊവിഡ്

personmtp rafeek access_timeTuesday July 7, 2020
HIGHLIGHTS
കേരളത്തില്‍ വീണ്ടും കൊവിഡ് മരണം

കൊല്ലം: കേരളത്തില്‍ വീണ്ടും കൊവിഡ് മരണം. ദുബയില്‍ നിന്നെത്തി ഗൃഹനിരീക്ഷണത്തില്‍ കഴിയവെ മരിച്ച നിലയില്‍ കാണപ്പെട്ട തേവലപ്പുറം ആലിന്‍കുന്നുംപുറം മനോജ് ഭവനില്‍ മനോജി(24) നു ട്രൂനാറ്റ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

ഈമാസം ഒന്നിനാണ് ഇയാളും സുഹൃത്തും നാട്ടിലെത്തിയത്. കൊട്ടാരക്കരയിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇരുവരും. ഇന്നലെ വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥകള്‍ തുടങ്ങി. ഇന്ന് രാവിലെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് സ്രവപരിശോധനയ്ക്കായി കൊണ്ടുപോവാനിരിക്കെയാണ് പുലര്‍ച്ചെ മരിച്ചത്. തുടര്‍ന്ന് നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്രവം ലാബ് പരിശോധനയ്ക്കായി അയച്ചു.

കൊല്ലം ജില്ലയിലെ മൂന്നാമത്തെ കോവിഡ് മരണമാണ് മനോജിന്റേത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 28 ആയി.

SHARE :
folder_openTags
content_copyCategory