News Flash
X
ദുബയില്‍ മലയാളി യുവതിയെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവിന് 25 വര്‍ഷം തടവ്

ദുബയില്‍ മലയാളി യുവതിയെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവിന് 25 വര്‍ഷം തടവ്

personmtp rafeek access_timeWednesday July 22, 2020
HIGHLIGHTS
ദുബയില്‍ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് 25 വര്‍ഷം വര്‍ഷം തടവ്.

ദുബൈ: ദുബയില്‍ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് 25 വര്‍ഷം വര്‍ഷം തടവ്. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍നായരുടെ മകള്‍ സി വിദ്യ ചന്ദ്രനെ (40) കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷിന്(43) ദുബൈ കോടതി ജീവപര്യന്തം തടവ് വിധിച്ചത്. തടവിനുശേഷം നാടുകടത്തുമെന്നും കോടതി വ്യക്തമാക്കി.

2019 സപ്തംബര്‍ 9ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വിദ്യ ജോലി ചെയ്യുന്ന അല്‍ ഖൂസിലെ ഓഫീസിലെത്തിയായിരുന്നു കൊലപാതകം. അവധിക്ക് നാട്ടിലേക്ക് പുറപ്പെടാനിരിക്കെയാണ് ദാരുണമായി വിദ്യ കൊല ചെയ്യപ്പെടുന്നത്.
സംഭവ ദിവസം രാവിലെ അല്‍ഖൂസിലെ കമ്പനി ഓഫീസിലെത്തിയ യുഗേഷ് വിദ്യയെ പാര്‍ക്കിങ്ങിലിയേക്ക് വിളിച്ചുകൊണ്ടുപോവുകയും ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും ചെയ്തു. മാനേജരുടെ മുന്‍പില്‍ വിദ്യയെ യുഗേഷ് ആലിംഗനം ചെയ്തത് സംബന്ധിച്ചായിരുന്നു തര്‍ക്കം. തുടര്‍ന്ന് യുഗേഷ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം വിദ്യയെ കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ വിദ്യ മരിച്ചു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കകം ജബല്‍ അലിയില്‍ നിന്ന് പൊലീസ് പിടികൂടി. മൃതദേഹത്തിനടുത്ത് നിന്ന് കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.

16 വര്‍ഷം മുന്‍പ് വിവിഹിതരായ ഇരുവരും തമ്മില്‍ ആദ്യകാലം മുതലേ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. യുഗേഷ് വിദ്യയെ പലതും പറഞ്ഞ് പീഡിപ്പിക്കുമായിരുന്നു. മക്കളോടും സ്‌നേഹത്തോടെ പെരുമാറിയിരുന്നില്ല. ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കാനും കാരണമായത്. കൊലയ്ക്ക് 11 മാസം മുന്‍പായിരുന്നു വിദ്യ ജോലി ലഭിച്ച് യുഎഇയിലെത്തിയത്.

SHARE :
folder_openTags
content_copyCategory
UAE