ഭര്‍ത്താവിനെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്നതിനിടെ മലയാളി യുവതിക്ക് അജ്മാനില്‍ ദാരുണാന്ത്യം

liji-ajman

അജ്മാന്‍: ഭര്‍ത്താവ് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ സംഭവിച്ച അബദ്ധത്തില്‍ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അജ്മാനിലെ ആശുപത്രി പാര്‍ക്കിങ് സ്ഥലത്ത് ശനിയാഴ്ചയായിരുന്നു സംഭവം. തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഷാന്‍ലിയുടെ ഭാര്യ ലിജി(45) ആണ് മരിച്ചത്.

ആശുപത്രിയില്‍ ആരോഗ്യ പരിശോധനയ്ക്ക് ചെന്നതായിരുന്നു ദമ്പതികള്‍. തങ്ങളുടെ എസ്യുവി പാര്‍ക്ക് ചെയ്യുവാന്‍ ലിജി മുന്നില്‍ നിന്ന് ഭര്‍ത്താവിനെ സഹായിക്കുകയായിരുന്നു. ബ്രെയ്ക്കിന് പകരം ഷാന്‍ലി അബദ്ധത്തില്‍ ആക്‌സിലേറ്റര്‍ ചവിട്ടിയതിനാല്‍ എസ്യുവി മുന്നോട്ടു കുതിക്കുകയും ലിജി വാഹനത്തിനും ചുമരിനുമിടയില്‍ ഞെരിഞ്ഞമരുകയുമായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു.

ഏറെ വര്‍ഷമായി യുഎഇയിലുള്ള ദമ്പതികളുടെ മൂത്തമകന്‍ ഇന്ത്യയില്‍ എന്‍ജിനീയറിങ്ങിനും മകള്‍ ഉമ്മുല്‍ഖുവൈന്‍ സ്‌കൂളിലും പഠിക്കുന്നു. ലിജിയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.