X
സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കോസ്‌വേ തുറന്നു

സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കോസ്‌വേ തുറന്നു

personmtp rafeek access_timeSunday August 2, 2020
HIGHLIGHTS
സൗദി അറേബ്യയെയും ബഹറൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ ചരക്കുഗതാഗതത്തിനായി തുറന്നു.

മനാമ: സൗദി അറേബ്യയെയും ബഹറൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ ചരക്കുഗതാഗതത്തിനായി തുറന്നു. ഇന്നുമുതല്‍ ബഹ്‌റൈനില്‍ നിന്നുള്ള ട്രക്കുകള്‍ സൗദിയിലേക്ക് പോകും. സൗദി കസ്റ്റംസ് അതോറ്റിയുമായി സഹകരിച്ചാണ് ഈ തീരുമാനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് ഏഴിനാണ് കോസ് വേ അടച്ചത്.

ജൂലൈ 23ന് സൗദി പൗരന്മാര്‍ക്ക് മടങ്ങാന്‍ വേണ്ടി കോസ്‌വേ തുറന്നിരുന്നു. സൗദിയിലെ അല്‍ കോബാറിനെ ബഹറൈനിലെ അല്‍ ജസ്റയുമായി ബന്ധിപ്പിക്കുന്ന കോസ്‌വേയുടെ നീളം 25 കിലോമീറ്ററാണ്.


 

SHARE :
folder_openTags
content_copyCategory