News Flash
X
ബഹ്‌റൈനിലെ യാത്രാപ്രശ്‌നം: കേന്ദ്ര വ്യോമയാന മന്ത്രിക്ക് എം കെ രാഘവന്റെ കത്ത്

ബഹ്‌റൈനിലെ യാത്രാപ്രശ്‌നം: കേന്ദ്ര വ്യോമയാന മന്ത്രിക്ക് എം കെ രാഘവന്റെ കത്ത്

personGulf Malayaly access_timeSaturday October 17, 2020
HIGHLIGHTS
ബഹ്‌റൈനിലെ യാത്രാപ്രശ്‌നം: കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് എം കെ രാഘവന്റെ കത്ത്

മനാമ: കേരളത്തില്‍നിന്ന് ബഹ്‌റൈനിലേക്കുള്ള ഉയര്‍ന്ന വിമാനനിരക്ക് കുറക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് എം.കെ. രാഘവന്‍ എം.പി കത്തയച്ചു. കോവിഡ് മൂലം നാട്ടിലേക്ക് മടങ്ങേണ്ടിവന്നവര്‍ക്ക് അമിതമായ ടിക്കറ്റ് നിരക്ക് കാരണം തിരിച്ചുപോകാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന് മന്ത്രിയെ അറിയിച്ചു. യഥാസമയം മടങ്ങാന്‍ സാധിക്കാത്തവരുടെ ജോലിപോലും നഷ്ടമാകുന്നുണ്ട്.

സാധാരണക്കാരായ പ്രവാസികള്‍ ജോലി നഷ്ടമാകാതിരിക്കാന്‍ വായ്പയെടുത്ത് ടിക്കറ്റ് നിരക്ക് കണ്ടെത്തുന്ന അവസ്ഥയാണുള്ളത്. വിസ കാലാവധി അവസാനിക്കാറായ പ്രവാസികളുടെ സ്ഥിതിയും സമാനമാണ്. അതോടൊപ്പം കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് ഇന്ത്യയില്‍നിന്ന് നേരിട്ട് വിമാന സര്‍വിസുകളില്ലാത്തതിനാല്‍ യാത്രക്കാര്‍ മറ്റ് രാജ്യങ്ങളിലെത്തി അവിടെനിന്ന് പോകേണ്ട അവസ്ഥയുണ്ട്. ഇങ്ങനെ മറ്റ് രാജ്യങ്ങളിലെത്തിയവര്‍ അവിടെ കുടുങ്ങിക്കിടക്കുന്ന സാഹചര്യം കണക്കിലെടുത്ത് വ്യോമയാന, വിദേശകാര്യ മന്ത്രാലയങ്ങള്‍ സര്‍വിസുകള്‍ നിര്‍ത്തിവെച്ച രാജ്യങ്ങളുമായി നയതന്ത്ര ചര്‍ച്ചകളിലൂടെ അടിയന്തര പരിഹാരം കാണണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

SHARE :
folder_openTags
content_copyCategory