News Flash
X
വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ 40,000ഓളം പേരുടെ വിസ റദ്ദാക്കിയതായി കുവൈത്ത്; ഇവര്‍ക്ക് തിരിച്ചുവരാന്‍ പുതിയ വിസ വേണം

വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ 40,000ഓളം പേരുടെ വിസ റദ്ദാക്കിയതായി കുവൈത്ത്; ഇവര്‍ക്ക് തിരിച്ചുവരാന്‍ പുതിയ വിസ വേണം

personmtp rafeek access_timeMonday July 20, 2020
HIGHLIGHTS
ലോക്ക്ഡൗണ്‍ മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ 40,000ത്തോളം പേരുടെ കുവൈത്ത് റസിഡന്‍സി വിസ റദ്ദായതായി താമസകാര്യ വിഭാഗം അറിയിച്ചു.

കുവൈത്ത് സിറ്റി: ലോക്ക്ഡൗണ്‍ മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ 40,000ത്തോളം പേരുടെ കുവൈത്ത് റസിഡന്‍സി വിസ റദ്ദായതായി താമസകാര്യ വിഭാഗം അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം വിസ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് നല്‍കിയ അവസരം പ്രയോജനപ്പെടുത്തി യഥാസമയം പുതുക്കാത്തതാണ് വിസ റദ്ദാകാന്‍ കാരണം. ഇനി പുതിയ വീസയില്‍ മാത്രമേ ഇത്തരക്കാര്‍ക്കു രാജ്യത്തേക്കു പ്രവേശിക്കാനാവൂ എന്ന് താമസ കാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഹമദ് റഷീദ് അല്‍ തവാല പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ വീസ പുതുക്കാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് സാവകാശം നല്‍കിയിരുന്നു. ഈ സൗകര്യം 4 ലക്ഷത്തിലേറെ പേര്‍ പ്രയോജനപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. 7000ഓളം പേര്‍ കുവൈത്ത് വിസ റദ്ദാക്കി രാജ്യം വിട്ടിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരും ഈജിപ്തുകാരുമാണ്.

നിയമലംഘകരായി രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള പൊതുമാപ്പ് കാലയളവ് 26,000 പേര്‍ മാത്രമാണ് പ്രയോജനപ്പെടുത്തിയത്. 1.3 ലക്ഷത്തോളം നിയമലംഘകര്‍ ഇനിയും രാജ്യത്തുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Kuwait: 40,000 expats stranded abroad lose residency


 

SHARE :
folder_openTags
content_copyCategory