
കുവൈത്തില്‍ 478 പേര്‍ക്ക് കൊവിഡ്; മൂന്ന് മരണം
HIGHLIGHTS
കുവൈത്തില്‍ ഇന്ന് 478 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര് കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 478 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര് കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 368 ആയി. ആകെ സ്ഥിരീകരിച്ച കൊവിഡ് രോഗികളുടെ എണ്ണം 54,058 ആയി.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9,711 പേരാണ്. 150 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 747 പേര് കൊവിഡ് രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 43,961 ആയി.