X
കുവൈത്തില്‍ 478 പുതിയ കോവിഡ്- 19 കേസുകൾ; 688 പേര്‍ക്ക് രോഗമുക്തി

കുവൈത്തില്‍ 478 പുതിയ കോവിഡ്- 19 കേസുകൾ; 688 പേര്‍ക്ക് രോഗമുക്തി

personsummera access_timeSunday August 2, 2020
HIGHLIGHTS
കുവൈത്തില്‍ 478 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും 688 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തില്‍ 478 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും 688 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 67,911 ആയി ഉയര്‍ന്നു. 59,213 പേര്‍ ഇതു വരെ രോഗമുക്തരായി. പ്രതിദിനകണക്കില്‍ പോസിറ്റീവ് കേസുകളേക്കാള്‍ കൂടുതല്‍ രോഗമുക്തി നേടുന്നവരായത് രാജ്യത്തിന് ആശ്വാസമാകുന്നു.

അതേ സമയം, നിലവില്‍ കുവൈത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ 86.9 ശതമാനം പേരും വിദേശികളാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ്. നിലവില്‍ ചികിത്സയിലുള്ള 8,241 പേരില്‍ 129 പേര്‍ തീവ്രപരിചരണവിഭാഗത്തിലാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,041 പേരില്‍ പരിശോധന നടത്തിയതായും അധികൃതര്‍ വ്യക്തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ 5,09,561 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. ആരോഗ്യ വിഭാഗത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, മാസ്‌ക്, സാമൂഹിക അകലം, വ്യക്തിശുചിത്വം എന്നിവ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും അധികൃതര്‍ പറഞ്ഞു.

SHARE :
folder_openTags
content_copyCategory