News Flash
X
കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഇന്ത്യക്കാരി ഉള്‍പ്പെടെ പിടിയില്‍

കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഇന്ത്യക്കാരി ഉള്‍പ്പെടെ പിടിയില്‍

personmtp rafeek access_timeSaturday September 19, 2020
HIGHLIGHTS
കുവൈത്തിലേക്ക് അയച്ച പാര്‍സല്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഒരു ഇന്ത്യക്കാരിയും ഈജിപ്ത് സ്വദേശിയും പിടിയിലായി. സംഘത്തിലെ പ്രധാനിയായ കുവൈത്ത് സ്വദേശിയെ പോലിസ് തിരയുന്നു.

കുവൈത്തിലേക്ക് അയച്ച പാര്‍സല്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്. രണ്ടു കിലോ വരുന്ന പാര്‍സല്‍ കൈപ്പറ്റുന്നതിനായി എത്തിയ ഈജിപ്ത് സ്വദേശിയെ ചോദ്യം ചെയ്തതിലൂടെയാണ് സല്‍മിയായിലെ വസതി കേന്ദ്രീകരിച്ചു നിര്‍മിക്കുന്ന ലഹരിവസ്തുക്കളും യുവതിയെയും പിടി കൂടാനായത്.

കുവൈത്ത് ആഭ്യന്തര മന്ത്രാലയ നാര്‍കോട്ടിക് വിഭാഗവും കസ്റ്റംസും സംയുക്തമായാണ് അന്വേഷണം നടത്തിയത്. അറസ്റ്റിലായവരെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

SHARE :
folder_openTags
content_copyCategory