News Flash
X
ലോകത്ത് ഏറ്റവും ചൂട് കൂടിയ 15 ഇടങ്ങളില്‍ എട്ടും കുവൈത്തില്‍; ഞായറാഴ്ച്ചത്തെ താപനില 52.4 ഡിഗ്രി

ലോകത്ത് ഏറ്റവും ചൂട് കൂടിയ 15 ഇടങ്ങളില്‍ എട്ടും കുവൈത്തില്‍; ഞായറാഴ്ച്ചത്തെ താപനില 52.4 ഡിഗ്രി

personmtp rafeek access_timeMonday August 3, 2020
HIGHLIGHTS
ആഗസ്ത് മാസത്തിന്റെ തുടക്കത്തില്‍ തന്നെ ചുട്ടുപൊള്ളി കുവൈത്ത്. ഞായറാഴ്ച ലോകത്തിലെതന്നെ 15 ചൂട് കൂടിയ സ്ഥലങ്ങളില്‍ എട്ടെണ്ണം കുവൈത്തിലായിരുന്നു.

കുവൈത്ത് സിറ്റി: ആഗസ്ത് മാസത്തിന്റെ തുടക്കത്തില്‍ തന്നെ ചുട്ടുപൊള്ളി കുവൈത്ത്. ഞായറാഴ്ച ലോകത്തിലെതന്നെ 15 ചൂട് കൂടിയ സ്ഥലങ്ങളില്‍ എട്ടെണ്ണം കുവൈത്തിലായിരുന്നു. ഇറാഖ്, സൗദി, ഇറാന്‍ എന്നിവിടങ്ങളിലാണ് മറ്റ് സ്ഥലങ്ങള്‍. ഇതില്‍തന്നെ ഏറ്റവും ഉയര്‍ന്ന ചൂട് കുവൈത്തിലെ സുലൈബിയയിലായിരുന്നു. സുലൈബിയയില്‍ ഞായറാഴ്ച കൂടിയ താപനില 52.4 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. ജഹ്‌റ (52.2), കുവൈത്ത് വിമാനത്താവളം (52), അബ്ദലി (51.8), മിത്‌രിബ (51.8), സുബ്ബിയ (51.5), അബ്‌റാഖ് മസ്‌റ (50.9) എന്നിവിടങ്ങളിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തി.

സൂര്യാതപം നേരിട്ടേല്‍ക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ വെള്ളവും മറ്റു പാനീയങ്ങളും ധാരാളമായി കുടിക്കണമെന്നും കാലാവസ്ഥ വകുപ്പ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിരവധി തൊഴിലാളികള്‍ക്ക് സൂര്യാതപം ഏറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ജൂണ്‍ ഒന്നു മുതല്‍ ആഗസ്ത് 31 വരെ രാവിലെ 11 മുതല്‍ വൈകീട്ട് നാലു വരെ പുറത്ത് ജോലി ചെയ്യിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരിട്ട് സൂര്യതാപം ഏല്‍ക്കുന്നതുവഴിയുള്ള ക്ഷീണവും മറ്റു അപകടങ്ങളും ഒഴിവാക്കാനാണിത്. വിലക്കുള്ള സമയത്ത് തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

SHARE :
folder_openTags
content_copyCategory