News Flash
X
നാട്ടില്‍ പോയി തിരിച്ചെത്തിയ മലയാളി നഴ്‌സ് കോവിഡ് ബാധിച്ചു മരിച്ചു

നാട്ടില്‍ പോയി തിരിച്ചെത്തിയ മലയാളി നഴ്‌സ് കോവിഡ് ബാധിച്ചു മരിച്ചു

personmtp rafeek access_timeSaturday October 17, 2020
HIGHLIGHTS
കുവൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന റാന്നി കുടമുരുട്ടി സ്വദേശിനി സുമ കുമാരി (48) ആണ് മരിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. കുവൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന റാന്നി കുടമുരുട്ടി സ്വദേശിനി സുമ കുമാരി (48) ആണ് മരിച്ചത്. അബ്ദുല്ല അല്‍ മുബാറക് ഫീല്‍ഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

അവധിക്ക് നാട്ടില്‍ പോയി കുവൈത്തില്‍ മടങ്ങി എത്തിയിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് ഇവര്‍ കൊറോണ രോഗബാധിതയായത്. കോവിഡ് പ്രോട്ടോകാള്‍ പ്രകാരം സംസ്‌കാര ചടങ്ങുകള്‍ക്ക് കുവൈത്ത് കെഎംസിസി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. ഒരു മകളുണ്ട്.

SHARE :
folder_openTags
content_copyCategory