കുവൈത്തില്‍ മൂന്നുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഇന്ന് 666 പേര്‍ക്ക് രോഗബാധ

kuwait covid

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 396 ആയി. ഇന്ന് പുതുതായി 666 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 56,174 ആയി. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 805 പേര്‍ പൂര്‍ണമായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 46,161 ആയി.