X
കുവൈത്തില്‍ കോവിഡ് ചികില്‍സയിലായിരുന്ന ആറുപേര്‍ കൂടി മരിച്ചു

കുവൈത്തില്‍ കോവിഡ് ചികില്‍സയിലായിരുന്ന ആറുപേര്‍ കൂടി മരിച്ചു

personmtp rafeek access_timeSaturday August 1, 2020
HIGHLIGHTS
കുവൈത്തില്‍ ഇന്ന് 491 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 491 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതില്‍ 358 പേര്‍ സ്വദേശികളും 133 പേര്‍ പ്രവാസികളുമാണ്. ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 67,448 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു പേര്‍ മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 453 ആയി.

അതേസമയം, ഇന്ന് 593 പേര്‍ കൂടി കോവിഡില്‍ നിന്നു പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 58,525 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 8,470 പേരാണ്. 134 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Kuwait reports six deaths, 491 new COVID-19 cases

SHARE :
folder_openTags
content_copyCategory