News Flash
X
കുവൈത്തില്‍ വിസയും ഇഖാമയും പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

കുവൈത്തില്‍ വിസയും ഇഖാമയും പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

personGulf Malayaly access_timeMonday December 30, 2019
HIGHLIGHTS
വിസ, ഇഖാമ എന്നിവ പുതുക്കാന്‍ കുവൈത്തില്‍ ഇനി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

കുവൈത്ത്: വിസ, ഇഖാമ എന്നിവ പുതുക്കാന്‍ കുവൈത്തില്‍ ഇനി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ സര്‍വീസ് നടപ്പിലാക്കിയിരിക്കുന്നത്.

ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ സേവനം ലഭ്യമാണ്. വിവിധ വിഭാഗങ്ങളില്‍ ഉള്ള സന്ദര്‍ശന വിസകള്‍, ഇഖാമ പുതുക്കല്‍ എന്നിവ ഈ ആപ്പിലൂടെ കഴിയും. വ്യക്തികള്‍ക്ക് നേരിട്ട് തന്നെ ഇഖാമ, വിസ സംബന്ധിമായ അപേക്ഷകള്‍ തയ്യാറാക്കാന്‍ ഈ സംവിധാനം സഹായിക്കും.

അപേക്ഷയും രേഖകളും വെരിഫൈ ചെയ്തതിനു ശേഷം ലഭിക്കുന്ന റെസിപ്റ്റുമായി നിശ്ചിത ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട താമസകാര്യ ഓഫീസിലെത്തിയാല്‍ സേവനങ്ങള്‍ പൂര്‍ത്തിയാക്കാം. www.moi.gov.kw എന്ന വെബ്സൈറ്റില്‍ ഹോംപേജിലുള്ള ഇ ഫോംസ് ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ ഈ സേവനം ലഭ്യമാകും.
Content Highlights: Kuwait visa and Iqama online

SHARE :
folder_openTags
content_copyCategory