News Flash
X
കുവൈത്ത് അമീര്‍ തുടര്‍ ചികില്‍സയ്ക്കായി അമേരിക്കയിലേക്ക്

കുവൈത്ത് അമീര്‍ തുടര്‍ ചികില്‍സയ്ക്കായി അമേരിക്കയിലേക്ക്

personmtp rafeek access_timeWednesday July 22, 2020
HIGHLIGHTS
ഈയിടെ ശസ്ത്രക്രിയക്കു വിധേയനായ കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അഹ്മദ് അല്‍ സബാഹ് തുടര്‍ ചികില്‍സയ്ക്കായി അമേരിക്കയിലേക്കു പുറപ്പെട്ടു.

കുവൈത്ത് സിറ്റി: ഈയിടെ ശസ്ത്രക്രിയക്കു വിധേയനായ കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അഹ്മദ് അല്‍ സബാഹ് തുടര്‍ ചികില്‍സയ്ക്കായി അമേരിക്കയിലേക്കു പുറപ്പെട്ടു. കുവൈത്ത് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. നാളെ രാവിലെയാണ് അദ്ദേഹം അമേരിക്കയിലേക്കു യാത്രയാവുക. ശനിയാഴ്ച്ച ചികില്‍സ ആരംഭിക്കും. എന്നാല്‍, എന്ത് രോഗത്തിനാണ് ചികില്‍സയെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. 91 വയസ്സുകാരനായ ശെയ്ഖ് സബാഹിന്റെ ആരോഗ്യ സ്ഥിതി മോശമായതോടെ രാജകുടുംബത്തില്‍ അധികാര വടംവലി തുടങ്ങിയതായി റിപോര്‍ട്ടുണ്ട്.

Kuwaiti emir to travel Thursday to US for medical treatment


 

SHARE :
folder_openTags
content_copyCategory