News Flash
X
കുവൈത്തില്‍ പുതിയ അമീര്‍ അധികാരമേറ്റു; ഐക്യത്തിന് ആഹ്വാനം

കുവൈത്തില്‍ പുതിയ അമീര്‍ അധികാരമേറ്റു; ഐക്യത്തിന് ആഹ്വാനം

personmtp rafeek access_timeWednesday September 30, 2020
HIGHLIGHTS
കുവൈത്തിന്റെ പുതിയ അമീറായി കിരീടാവകാശി ശെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ് പാര്‍ലമെന്റിന് മുന്നില്‍ അധികാരമേറ്റു.

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ അമീറായി കിരീടാവകാശി ശെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ് പാര്‍ലമെന്റിന് മുന്നില്‍ അധികാരമേറ്റു. അമേരിക്കയില്‍ ചികില്‍സയിലിരിക്കേ ഇന്നലെ അന്തരിച്ച മുന്‍ അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ സഹാഹിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും.

രാജ്യത്തിന്റെ ക്ഷേമത്തിനും സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കുമായി പ്രവര്‍ത്തിക്കുമെന്ന് 83കാരനായ ശെയ്്ഖ നവാഫ് പ്രതിജ്ഞ ചെയ്തു. നമ്മുടെ രാജ്യം ഇപ്പോള്‍ അപകടകരമായ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും ഐക്യത്തിലൂടെ മാത്രമേ അതിനെ നേരിടാനാവൂ എന്നും അദ്ദേഹം ദേശീയ അസംബ്ലിയില്‍ പറഞ്ഞു.

കോവിഡ് സാഹചര്യം കാരണം, ശെയ്ഖ് സബാഹിന്റെ ഖബറടക്കല്‍ ചടങ്ങില്‍ രാജകുടുംബാംഗങ്ങള്‍ക്കു മാത്രമാണ് പ്രവേശനം. മുന്‍ അമീര്‍ ശെയ്ഖ് ജാബര്‍ അല്‍ അഹ്മദ് അല്‍ സബാഹ് 2006ല്‍ മരിച്ചപ്പോള്‍ ആയിരക്കണക്കിന് കുവൈത്തികളും പ്രവാസികളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

Kuwait’s new Amir takes oath, calls for unity


 

SHARE :
folder_openTags
content_copyCategory