ഖത്തറില്‍ ബഹുഭാഷകളില്‍ തൊഴില്‍ കരാര്‍ ഒപ്പിടാനുള്ള ഡിജിറ്റല്‍ സംവിധാനമൊരുങ്ങി

Qatar labour agreemet

ദോഹ: വിവിധ ഭാഷകളില്‍ തൊഴില്‍ കരാര്‍ ഒപ്പിടുന്നതിനുള്ള ഡിജിറ്റല്‍ ഓതന്റിക്കേഷന്‍ സംവിധാനം ഖത്തര്‍ തൊഴില്‍ മന്ത്രാലയം ആരംഭിച്ചു. മന്ത്രാലയം ഓഫിസ് സന്ദര്‍ശിക്കാതെ തന്നെ തൊഴില്‍ കരാറിന് സര്‍ക്കാര്‍ അംഗീകാരം ലഭ്യമാക്കുന്നതിന് ഇതിലൂടെ സാധിക്കും.

ഖത്തറില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ കരാര്‍ ഉണ്ടാക്കുകയും ഇതിന് മന്ത്രാലയത്തിന്റെ അംഗീകാരം നേടുകയും ചെയ്യണം. ഈ കരാര്‍ നിലവില്‍ തൊഴില്‍ മന്ത്രാലയം ആസ്ഥാനം സന്ദര്‍ശിച്ചാണ് അംഗീകാരം നേടിയിരുന്നത്. പുതിയ സംവിധാനം വരുന്നതോടെ ഇത് വെബ്‌സൈറ്റ് വഴി സാധ്യമാവും.

നാഷനല്‍ ഓതന്റിക്കേഷന്‍ സംവിധാനം വഴിയാണ് പുതിയ സേവനം ലഭ്യമാവുക. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് പ്രിന്റ് എടുക്കുകയും ഒപ്പ് വച്ച ശേഷം മറ്റു രേഖകള്‍ സഹിതം അപ്ലോഡ് ചെയ്യുകയും വേണം. പേമെന്റ് നടത്തിയ ശേഷം ഡിജിറ്റല്‍ ഓതറൈസേഷന്‍ ലഭിച്ച കരാര്‍ കോപ്പി പ്രിന്റ് ചെയ്‌തെടുക്കാവുന്നതാണ്.

Labour Ministry launches Digital Authentication System for multi-lingual employment contract