
ഖത്തറില്‍ പുതിയൊരു മെട്രോ സ്റ്റേഷന് കൂടി സപ്തംബര്‍ 1ന് തുറക്കും
HIGHLIGHTS
ദോഹ മെട്രോ റെഡ് ലൈനിലെ ലഗ്താഫിയ സ്റ്റേഷന് സപ്തംബര്‍ 1ന് തുറക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.
ദോഹ: ദോഹ മെട്രോ റെഡ് ലൈനിലെ ലഗ്താഫിയ സ്റ്റേഷന് സപ്തംബര്‍ 1ന് തുറക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. ഇതോടെ ദോഹ മെട്രോയുടെ 37 സ്റ്റേഷനുകള്‍ പൂര്‍ത്തിയാവും.
കത്താറ, ഖത്തര്‍ യൂനിവേഴ്സിറ്റി സ്റ്റേഷനുകള്‍ക്കിടയിലുള്ള ലഗ്താഫിയ ഖത്തറിലെ പ്രധാന ലാന്റ്മാര്‍ക്കുകളില്‍ ഒന്നായ പേള്‍ ഖത്തറിന് അരികിലാണ്. ലുസൈല്‍ ട്രാമിലേക്ക് മാറിക്കയറാനുള്ള സ്റ്റേഷന് കൂടിയാണിതെന്ന് ഖത്തര്‍ റെയില്‍ ട്വീറ്റ് ചെയ്തു.
ദോഹ മെട്രോ, കര്‍വ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സേവനം സപ്തംബര്‍ 1 മുതല്‍ ആരംഭിക്കുമെന്ന് ഖത്തര്‍ ഗതാഗത മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു.