
അല്‍ റയ്യാനില്‍ തൊഴിലാളികള്‍ താമസിക്കുന്ന 16 വീടുകള്‍ ഒഴിപ്പിച്ചു
HIGHLIGHTS
അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി പരിധിയില്‍ താമസിച്ചിരുന്ന 16 വീടുകളിലെ തൊഴിലാളികളെ ഒഴിപ്പിച്ചു.
ദോഹ: അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി പരിധിയില്‍ താമസിച്ചിരുന്ന 16 വീടുകളിലെ തൊഴിലാളികളെ ഖത്തര്‍ ആഭ്യന്തര സുരക്ഷാ സേനയും(ലഖ്വിയ) മുനിസിപ്പല്‍ അധികൃതരും ചേര്‍ന്ന് ഒഴിപ്പിച്ചു. മറ്റ് 14 വീടുകളില്‍ നിന്ന് തൊഴിലാളികള്‍ സ്വയം ഒഴിഞ്ഞു പോയി. ഫാമിലിക്ക് വേണ്ടി നീക്കിവച്ചിട്ടുള്ള മേഖലകളില്‍ തൊഴിലാളികള്‍ താമസിക്കുന്നത് വിലക്കിക്കൊണ്ടുള്ള നിയമപ്രകാരമാണ് നടപടി. ഇതിന്റെ ഭാഗമായി അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി പരിധിയില്‍ ഉദ്യോഗസ്ഥരും പോലിസും ചേര്‍ന്ന് വ്യാപക പരിശോധനയാണ് നടത്തുന്നത്. മുനിസിപ്പാലിറ്റി പരിധിയില്‍ തൊഴിലാളികള്‍ താമസിക്കുന്ന മുഴുവന്‍ വീടുകളും ഒഴിപ്പിക്കുന്നതു വരെ നടപടി തുടരും.
Lekhwiya, municipal inspectors evict workers from 16 houses in Al Rayyan