News Flash
X
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങളുമായി ‘ഡിസ്​കവര്‍ അമേരിക്ക’വാരാഘോഷത്തിന്​ തുടക്കമായി

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങളുമായി ‘ഡിസ്​കവര്‍ അമേരിക്ക’വാരാഘോഷത്തിന്​ തുടക്കമായി

personTF access_timeMonday October 26, 2020
HIGHLIGHTS
അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഒരുക്കിയിരിക്കുന്നത്.

മനാമ: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ‘ഡിസ്‌കവര്‍ അമേരിക്ക’വാരാഘോഷത്തിന് തുടക്കമായി. അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഒരുക്കിയിരിക്കുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഔട്ട്‌ലെറ്റുകളില്‍ ഒക്‌ടോബര്‍ 27 വരെ നീണ്ട് നില്‍ക്കുന്ന മേളയില്‍ അമേരിക്കന്‍ ഭക്ഷണങ്ങള്‍, ഗ്രോസറി, പഴങ്ങള്‍, പച്ചക്കറികള്‍, റോസ്റ്ററി, ചില്‍ഡ് ഉല്‍പന്നങ്ങള്‍ എന്നിവക്ക് 30 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും.

ജഫൈര്‍ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ബഹ്‌റൈനിലെ യു.എസ് എംബസി ഷര്‍ഷെ ദഫേ മാര്‍ഗരറ്റ് നാര്‍ദി ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ജുസെര്‍ രൂപവാലയും സന്നിഹിതനായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ വ്യാപാര ബന്ധത്തിന്റെ തെളിവാണ് അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ മേളയെന്ന് മാര്‍ഗരറ്റ് നാര്‍ദി പറഞ്ഞു. വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്ക ലോകത്തിന് പരിചയപ്പെടുത്തിയ പുതിയ രുചികള്‍ക്ക് ലഭിച്ച സ്വീകാര്യത അടിവരയിടുന്നതാണ് ഡിസ്‌കവര്‍ അമേരിക്ക മേളയെന്ന് ജുസെര്‍ രൂപവാല പറഞ്ഞു. അമേരിക്കന്‍ എംബസിയുടെ പിന്തുണക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

SHARE :
folder_openTags
content_copyCategory