
സൗദിയില്‍ മലപ്പുറം സ്വദേശി കുത്തേറ്റു മരിച്ചു
HIGHLIGHTS
സൗദിയിലെ ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ജോലി ചെയ്തിരുന്ന മലയാളി കൊല്ലപ്പെട്ടു.
ജിദ്ദ: സൗദിയിലെ ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ജോലി ചെയ്തിരുന്ന മലയാളി കൊല്ലപ്പെട്ടു. കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍ അബ്ദുല്‍ അസീസാണ് (60) കുത്തേറ്റു മരിച്ചത്. കമ്പനിയില്‍ സഹപ്രവര്‍ത്തകനായ പാകിസ്താന് പൗരന്റെ കുത്തേറ്റ ഇദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. തടയാന്‍ ശ്രമിച്ചവര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. പോലിസ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
36 വര്‍ഷമായി സൗദിയിലുള്ള അബ്ദുല്‍ അസീസ് 30 വര്‍ഷമായി സനാഇയ്യയിലെ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. അബ്ദുക്കാക്ക എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം ചെലൂര്‍ മഹല്ല് കൂട്ടായ്മ പ്രസിഡന്റായിരുന്നു. നാല് പെണ്‍മക്കളടക്കം അഞ്ച് മക്കളുണ്ട്.