
കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
HIGHLIGHTS
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി സൗദിയില്‍ മരിച്ചു.
റിയാദ്: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി സൗദിയില്‍ മരിച്ചു. കരുനാഗപള്ളി കന്നോറ്റി പുള്ളിയില്‍ നിസാര്‍ (57) ആണ് മരിച്ചത്. 25 വര്‍ഷത്തോളമായി സൗദിയിലുള്ള നിസാര്‍ അല്‍ബിഷ്റി കമ്പനിയില്‍ ശുചീകരണ തൊഴിലാളിയായിരുന്നു.
പനി ബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ന്യൂമോണിയ കൂടി ബാധിച്ചതിനെ തുടര്‍ന്ന് ഖമീസ് മുശൈത്ത് സിവില്‍ ആശുപത്രിയില്‍ 20 ദിവസമായി ചികിത്സയിലായിരുന്നു.
പിതാവ്: പരേതനായ അലിയുമ്മര് കുഞ്ഞു, മാതാവ്: ഫാത്വിമ കുഞ്ഞ്, ഭാര്യ: സാജിദാബി, മക്കള്‍: റിയാസ്, സജ്നാല്. നടപടികള്‍ക്ക് ശേഷം മൃതദേഹം ഖമീസ് മുശൈത്തില്‍ ഖബറടക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധു മുഹമ്മദ് അഷ്റഫും അസീര്‍ പ്രവാസി സംഘം റിലീഫ് ടീമും രംഗത്തുണ്ട്.