News Flash
X
കുവൈത്തില്‍ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി വിദ്യാര്‍ഥി മുങ്ങിമരിച്ചു

കുവൈത്തില്‍ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി വിദ്യാര്‍ഥി മുങ്ങിമരിച്ചു

personmtp rafeek access_timeSaturday October 10, 2020
HIGHLIGHTS
കുവൈത്തിലെ മഹ്ബൂലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലെ മഹ്ബൂലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കണ്ണൂര്‍ സ്വദേശി ഇംതിയാസിന്റെ മകന്‍ മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്.

മംഗഫ് ഇന്ത്യ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മദ് ഇര്‍ഫാന്‍. വെള്ളിയാഴ്ച വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ ബീച്ചില്‍ തിരച്ചില്‍ നടത്തിയിരുന്നു.

SHARE :
folder_openTags
content_copyCategory