X
യുഎഇയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

യുഎഇയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

personmtp rafeek access_timeSaturday August 1, 2020
HIGHLIGHTS
ഷാര്‍ജയില്‍ കൊല്ലം സ്വദേശി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു. പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുരേന്ദ്രന്റെ മകന്‍ സുമേഷാണ് (24) മരിച്ചത്.

ഷാര്‍ജ: ഷാര്‍ജയില്‍ കൊല്ലം സ്വദേശി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു. പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുരേന്ദ്രന്റെ മകന്‍ സുമേഷാണ് (24) മരിച്ചത്. ഷാര്‍ജ മുവൈലയില്‍ ഗ്രാഫിക്സ് ഡിസൈനിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ്.

താമസിച്ചിരുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍ ഫോണില്‍ സംസാരിച്ചു നിന്നിരുന്ന ഇദ്ദേഹം ഫോണ്‍ എറിഞ്ഞ് തകര്‍ത്ത് താഴേക്ക് ചാടുകയായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. സംഭവത്തെകുറിച്ച് ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു. അമ്മ: ഓമന

SHARE :
folder_openTags
content_copyCategory
UAE