X
ഷാര്‍ജയില്‍ ഇ-സിഗരറ്റ് മോഷ്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ചവരെ പിന്തുടര്‍ന്ന കടയുടമയെ കാര്‍ കയറ്റി കൊന്നു

ഷാര്‍ജയില്‍ ഇ-സിഗരറ്റ് മോഷ്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ചവരെ പിന്തുടര്‍ന്ന കടയുടമയെ കാര്‍ കയറ്റി കൊന്നു

personmtp rafeek access_timeWednesday July 8, 2020
HIGHLIGHTS
ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 12ല്‍ ഇ-സിഗരറ്റ് മോഷ്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച സംഘം കടയുടമയെ കാര്‍ കയറ്റി കൊന്നു.

ദുബൈ: ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 12ല്‍ ഇ-സിഗരറ്റ് മോഷ്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച സംഘം കടയുടമയെ കാര്‍ കയറ്റി കൊന്നു. കടയില്‍ നിന്ന് ഇ-സിഗരറ്റുകള്‍ എടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെ തടയാന്‍ ശ്രമിച്ച 48 വയസ്സുള്ള ഏഷ്യക്കാരനാണ് ദാരുണ അന്ത്യം.

രണ്ടുപേര്‍ ഇ-സിഗരറ്റ് വിലയെ ചൊല്ലി കടയുടമയുമായി തര്‍ക്കിക്കുന്ന രംഗം സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് സംഘത്തിലൊരാള്‍ 100 ദിര്‍ഹമിന് സിഗരറ്റ് വാങ്ങാന്‍ സമ്മിതിക്കുകയായിരുന്ു. അതിനിടെ ഏതാനും സിഗരറ്റുകള്‍ പിടിച്ചുപറിച്ച് സംഘം ഓടി. തുടര്‍ന്ന് കടയുടമ ഇവരെ പിന്തുടരുകയും കാറിന് മുന്നില്‍ കയറി നിന്ന് വാഹനത്തില്‍ പിടിച്ച് തടയാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, 200 മീറ്ററോളം കടയുടമയെ വാഹനമുപയോഗിച്ചു വലിച്ചിഴച്ചു കൊണ്ടുപോയ അക്രമികള്‍ നാലു തവണ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കുകയായിരുന്നു. രക്ഷപ്പെടും മുമ്പ് മരണം ഉറപ്പുവരുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യം.

ഉടന്‍ രംഗത്തെത്തിയ പോലിസ് അക്രമികളെ അറസ്റ്റ് ചെയ്തു. രണ്ടുപേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. മൃതദഹേം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്കു മാറ്റി.

Man dies as he is run over while chasing e-cigarette thieves in Sharjah

SHARE :
folder_openTags
content_copyCategory
UAE