News Flash
X
ഖത്തറില്‍ പെരുന്നാള്‍ തലേന്ന് പള്ളിയിലേക്ക് പോയ പ്രവാസിയെ അഞ്ച് ദിവസമായി കാണാനില്ല

ഖത്തറില്‍ പെരുന്നാള്‍ തലേന്ന് പള്ളിയിലേക്ക് പോയ പ്രവാസിയെ അഞ്ച് ദിവസമായി കാണാനില്ല

personmtp rafeek access_timeTuesday August 4, 2020
HIGHLIGHTS
ജൂലൈ 30ന് പള്ളിയില്‍ നമസ്‌കാരത്തിനായി പോയ പ്രവാസിയെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി.

ദോഹ: ജൂലൈ 30ന് പള്ളിയില്‍ നമസ്‌കാരത്തിനായി പോയ പ്രവാസിയെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. സുദാന്‍കാരനായ മെര്‍ഗാനി അലി ഹുസൈനെയാണ് കാണാതായത്. ബലിപെരുന്നാളിന്റെ തലേന്ന് വ്യാഴാഴ്ച്ച വീടിന് തൊട്ടടുത്തുള്ള മസ്ജിദിലേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചുവന്നില്ല. കടുത്ത ചാരനിറത്തിലുള്ള സുദാനി തോബും വെളുത്ത സുദാനി തൊപ്പിയുമാണ് അവസാനം കാണുമ്പോള്‍ ധരിച്ചിരുന്നത്.

67 വയസ്സുള്ള മെര്‍ഗാനിക്ക് അള്‍ഷിമേഴ്‌സ്(മറവി രോഗം) രോഗമുണ്ട്. വീട്ടിലേക്കുള്ള വഴിമറന്ന മെര്‍ഗാനി എവിടെയെങ്കിലും അലഞ്ഞുതിരിയുന്നുണ്ടാവാമെന്നാണ് ബന്ധുക്കള്‍ കരുതുന്നത്. പോലിസില്‍ വിവരമറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

മെര്‍ഗാനിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് രണ്ട് മൂന്ന് ദിവസം മുമ്പ് റയ്യാനില്‍ കണ്ടാതായി ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍, ബന്ധുക്കള്‍ സംഭവ സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ആസ്പയര്‍ ഭാഗത്ത് കണ്ടതായും വിവരമുണ്ട്.

മെര്‍ഗാനിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ +974 3367 1823 (ഹസന്‍ മുഹമ്മദ്) എന്ന നമ്പറിലോ @therealjailey , @7assanom എന്നീ ട്വിറ്റര്‍ ഐഡികളിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

SHARE :
folder_openTags
content_copyCategory