News Flash
X
ഖത്തറില്‍ കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച മസാജ് പാര്‍ലര്‍ പൂട്ടി

ഖത്തറില്‍ കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച മസാജ് പാര്‍ലര്‍ പൂട്ടി

personmtp rafeek access_timeSunday September 27, 2020
HIGHLIGHTS
കോവിഡ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശം ലംഘിച്ച മസാജ് പാര്‍ലര്‍ ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം 15 ദിവസത്തേക്കു പൂട്ടിച്ചു.

ദോഹ: കോവിഡ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശം ലംഘിച്ച മസാജ് പാര്‍ലര്‍ ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം 15 ദിവസത്തേക്കു പൂട്ടിച്ചു. അസീസിയയിലുള്ള മസാജ് മാജിക്കിനെതിരേയാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

മസാജ് പാര്‍ലറുകള്‍ സ്വീകരിക്കേണ്ട കോവിഡ് മുന്‍കരുതലുകള്‍ എന്തൊക്കെയെന്നത് സംബന്ധിച്ച് മന്ത്രാലയം നേരത്തേ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. പരിശോധനയില്‍ ഇത് ലംഘിക്കപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 15 ദിവസത്തേക്ക് പൂട്ടാന്‍ ഉത്തരവിട്ടത്. വ്യാപാര മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് 16001 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Massage parlour closed for violating COVID-19 guidelines

SHARE :
folder_openTags
content_copyCategory