News Flash
X
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ 14ാമത് പതിപ്പ് പ്രകാശനം ചെയ്തു

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ 14ാമത് പതിപ്പ് പ്രകാശനം ചെയ്തു

personmtp rafeek access_timeTuesday September 29, 2020
HIGHLIGHTS
ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ് ഡയറക്ടറിയുടെ ആദ്യ പ്രതി ഏറ്റുവാങ്ങി.

ദോഹ: മഹാമാരി കാലത്ത് നേരിട്ടുള്ള ബന്ധങ്ങള്‍ക്ക് പ്രാധാന്യമേറുകയാണെന്നും ബിസിനസ് കാര്‍ഡ് ഡയറക്ടറി ഈ രംഗത്തെ മഹത്തായ സംഭാവനയാണെന്നും അസീം ടെക്നോളജീസ് സ്ഥാപകനും സിഇഒയുമായ ഷഫീഖ് കബീര്‍ അഭിപ്രായപ്പെട്ടു. റേഡിയോ മലയാളം 98.6 എഫ്.എമ്മില്‍ നടന്ന ചടങ്ങില്‍ മീഡിയപ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ 14ാമത് പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെഡി റഫറന്‍സായി പുസ്തകമായും ഓണ്‍ലൈനിലും മൊബൈല്‍ ആപ്ളിക്കേഷനിലും ലഭ്യമായ ഡയറക്ടറി ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനം ചെയ്യുമെന്നാണ് തന്റെ അനുഭവമെന്ന് അദ്ദേഹം പറഞ്ഞു.

മാര്‍ക്കറ്റിംഗിലെ നൂതന ആശയമാണ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയെന്നും മിഡിലീസ്റ്റിലെ ഏറ്റവും കാര്യക്ഷമമായ ഈ സംവിധാനവുമായി കൈകോര്‍ക്കുന്നതില്‍ റേഡിയോ മലയാളത്തിന് ചാരിതാര്‍ത്ഥ്യമുണ്ടെന്നും റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍ പറഞ്ഞു.

ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ് ഡയറക്ടറിയുടെ ആദ്യ പ്രതി ഏറ്റുവാങ്ങി. റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍, വി വണ്‍ ഗ്ളോബല്‍ ട്രാന്‍സ്പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍, അക്കോണ്‍ ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍, പാര്‍ക്കര്‍ റസ്സല്‍ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ്സ് മാനേജിങ് പാര്‍ട്ട്ണര്‍ സി എ ഷാനവാസ് ബാവ, ഖത്തര്‍ ടെക് മാനേജിങ് ഡയറക്ടര്‍ ജെബി കെ ജോണ്‍, എന്നിവര്‍ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.

ഗള്‍ഫ് പരസ്യ വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാന്‍ അവസരമൊരുക്കി 2007ല്‍ തുടങ്ങിയ ഡയറക്ടറി ഓരോ വര്‍ഷവും കൂടുതല്‍ പുതുമകളോടെ വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഇടയില്‍ സ്വീകാര്യത നേടിയതെന്ന് മീഡിയ പ്ളസ് സിഇഒയും ഡയറക്ടറിയുടെ ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ഡയറക്ടറി ഓണ്‍ലൈനില്‍ www.qatarcontact.com എന്ന വിലാസത്തിലും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ QBCD എന്ന വിലാസത്തിലും ലഭ്യമാണ്.
വിശദമായ മാര്‍ക്കറ്റിംഗ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് യുണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറത്തിന്റെ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ഡയറക്ടറി, കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സ്‌ക്കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസിന് കീഴിലുള്ള കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പിന്റെ ഏറ്റവും നൂതനമായ മാര്‍ക്കറ്റിംഗ് ഉല്‍പ്പന്നത്തിനുള്ള അവാര്‍ഡ്, ബിസ്ഗേറ്റ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ അവാര്‍ഡ് എന്നിവ കരസ്ഥമാക്കാനായിട്ടുണ്ട്.

മീഡിയ പ്ളസ് ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ്, അഫ്സല്‍ കിളയില്‍, സിയാഹുറഹ്മാന്‍ ടി, ജോജിന്‍ മാത്യു, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

SHARE :
folder_openTags
content_copyCategory