X
മേരി ആവാസ് സുനോ സംഗീതവിരുന്ന് ഡിസംബര്‍ 4 ന്

മേരി ആവാസ് സുനോ സംഗീതവിരുന്ന് ഡിസംബര്‍ 4 ന്

personmtp rafeek access_timeWednesday December 2, 2020
HIGHLIGHTS
ഖത്തര്‍ ദേശിയ ദിനത്തോടനുബന്ധിച്ച് ഡയസ്പോറ ഓഫ് മലപ്പുറവും (ഡോം ഖത്തര്‍) ദോഹ വേവ്സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന മേരി ആവാസ് സുനോ എന്ന സംഗീതവിരുന്ന് ഡിസംബര്‍ 4ന്

ദോഹ: ഖത്തര്‍ ദേശിയ ദിനത്തോടനുബന്ധിച്ച് ഡയസ്പോറ ഓഫ് മലപ്പുറവും (ഡോം ഖത്തര്‍) ദോഹ വേവ്സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന മേരി ആവാസ് സുനോ എന്ന സംഗീതവിരുന്ന് ഡിസംബര്‍ 4ന് വൈകീട്ട് 6 30ന് നടക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക് ലൈവിലാണ് പരിപാടി നടക്കുക.
പ്രമുഖ ഗായകന്‍ മുഹമ്മദ് ത്വയ്യിബ് നേതൃത്വം നല്‍കുന്ന സംഗീത വിരുന്നില്‍ നേഹ പ്രസാദ്, മൈതിലി ഷെനോയ്, ശിവപ്രിയ സുരേഷ് എന്നിവരും പങ്കെടുക്കും.

ഡോം ഖത്തറിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനോടനുബന്ധിച്ചു നടത്തിയ ഡ്രോയിങ് മത്സരവിജയികള്‍ക്കും വീഡിയോ പ്രസന്റേഷന്‍ തയ്യാറാക്കി അവതരിപ്പിച്ച കുട്ടികള്‍ക്കുമുള്ള സമ്മാനദാനം പ്രസ്തുത പരിപാടിയില്‍ വിതരണം ചെയ്യും. പരിപാടി www.facebook.com/DomQatar  www.facebook.com/muhamed thoyyib kuttikkodan എന്നീ ഫേസ്ബുക് പേജുകളില്‍ ലഭ്യമാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് 50696188/50155524 എന്നീ നമ്പറില്‍ ബന്ധപ്പെടുക.

SHARE :
folder_openTags
content_copyCategory