
ഖത്തറില്‍ മൂന്ന് ഇന്ത്യന്‍ സ്കൂളുകള്‍ കൂടി തുടങ്ങാന്‍ മന്ത്രാലയത്തിന് അപേക്ഷ
ദോഹ: മൂന്ന് ഇന്ത്യന്‍ സ്കൂളുകള്‍ ഉള്‍പ്പെടെ 38 സ്വകാര്യ സ്കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും തുടങ്ങുന്നതിന് അപേക്ഷ ലഭിച്ചതായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. 2021-22 വിദ്യാഭ്യാസ വര്‍ഷം പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ നല്‍കേണ്ട അവസാന തിയ്യതിയായ ഡിസംബര്‍ 31ന് ഉച്ചയ്ക്ക് 2 മണി വരെ 38 അപേക്ഷകള്‍ ലഭിച്ചതായി പ്രൈവറ്റ് സ്കൂള്‍സ് ലൈസന്‍സിങ് ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഹമദ് അല്‍ ഗാലി അറിയിച്ചു.
ബ്രിട്ടീഷ് പാഠ്യപദ്ധതി പ്രകാരമുള്ള കിന്റര്‍ഗാര്‍ട്ടനുകളും സ്കൂളുകളും തുടങ്ങുന്നതിന് 21 അപേക്ഷകളാണ് ലഭിച്ചത്. അമേരിക്കന്‍ പാഠ്യപദ്ധതിയില്‍ 11 അപേക്ഷകളും ഇന്ത്യന്‍ പാഠ്യപദ്ധതിയില്‍ മൂന്ന് അപേക്ഷകളും ലഭിച്ചു. രണ്ട് അപേക്ഷകള്‍ ഖത്തര്‍ ദേശീയ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചും ഒന്ന് തുര്‍ക്കിഷ് പാഠ്യ പദ്ധതി അനുസരിച്ചും സ്കൂള്‍ തുടങ്ങുന്നതിനുള്ളതാണ്.
Ministry receives 38 applications for new private schools, KGs