News Flash
X
ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കോവിഡ്; 251 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കോവിഡ്; 251 പേര്‍ക്ക് രോഗമുക്തി

personmtp rafeek access_timeWednesday September 30, 2020
HIGHLIGHTS
ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 251 പേര്‍ രോഗമുക്തരായി.

ദോഹ: ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 251 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,25,760 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരണം 214 ആയി.

ഖത്തറില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,847 പേരാണ്. 420 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 56 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. 4 പേരെക്കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,288 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഇതുവരെ 7,70,213 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു.

MoPH reports 227 Covid-19 cases in Qatar on Sept 30


 

SHARE :
folder_openTags
content_copyCategory