
ഖത്തറില്‍ ചികില്‍സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചു
HIGHLIGHTS
ഖത്തറില്‍ 24 മണിക്കൂറിനിടെ 209 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കേസുകള്‍ 167 ആണ്.
ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 209 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കേസുകള്‍ 167 ആണ്. 42 പേര് യാത്രക്കാരാണ്. 126 പേര് രോഗമുക്തി നേടി. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2634 ആയി ഉയര്‍ന്നു. ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 288 ആയി ഉയര്‍ന്നു. അതില്‍ 32 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്.
കോവിഡിന്റെ തീവ്രതയെ രാജ്യം അതിജീവിച്ചെങ്കിലും കോവിഡ് പൂര്‍ണമായും നീങ്ങുന്നതുവരെ ജാഗ്രത തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, ഇടക്കിടക്ക് കൈ കഴുകുക എന്നീ വിഷയങ്ങളില്‍ വീഴ്ചവരുത്തരുത്.
ALSO WATCH