News Flash
X
കോവിഡ് വാക്‌സിനു വേണ്ടി പുതിയ കമ്പനിയുമായി ഖത്തര്‍ കരാറൊപ്പിട്ടു

കോവിഡ് വാക്‌സിനു വേണ്ടി പുതിയ കമ്പനിയുമായി ഖത്തര്‍ കരാറൊപ്പിട്ടു

personmtp rafeek access_timeSunday October 25, 2020
HIGHLIGHTS
കോവിഡ് വാക്സിന്‍ ലഭ്യത വേഗത്തിലാക്കാന്‍ രണ്ടാമത്തെ മരുന്ന് കമ്പനിയുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം കരാര്‍ ഒപ്പിട്ടു.

ദോഹ: കോവിഡ് വാക്സിന്‍ ലഭ്യത വേഗത്തിലാക്കാന്‍ രണ്ടാമത്തെ മരുന്ന് കമ്പനിയുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം കരാര്‍ ഒപ്പിട്ടു. മസാച്ചുസെറ്റ്സ് ആസ്ഥാനമായുള്ള മൊഡേണ എന്ന ബയോടെക് കമ്പനിയുമായാണ് കരാറിലത്തിയതെന്ന് കോവിഡ് ദേശീയ ഹെല്‍ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ഖാല്‍ അറിയിച്ചു. കമ്പനിയുടെ കോവിഡ് വാക്സിന് അംഗീകാരം ലഭിച്ച് ആഗോള ഉപയോഗത്തിനായി വിതരണം ചെയ്യുന്നതോടെ ഖത്തറിലും ലഭ്യമാക്കുകയാണ് ലക്ഷ്യം.

മൊഡേണ കമ്പനിയുടെ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആരോഗ്യമുള്ള മുതിര്‍ന്നവരുടെ ശരീരത്തില്‍ കൊറോണവൈറസിനെ നിര്‍വീര്യമാക്കുന്ന ആന്റിബോഡി ഉല്‍പാദിപ്പിക്കുന്നുണ്ടെന്നും ടി-കോശങ്ങളില്‍ നിന്ന് പ്രതിരോധ പ്രതികരണം ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വാക്സിന്റെ കൂടുതല്‍ പരീക്ഷണങ്ങള്‍ നടന്നു വരികയാണെന്നും ഡോ. അല്‍ഖാല്‍ വിശദീകരിച്ചു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 2021 ആദ്യം ലോകത്തിലുടനീളം 50 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്യാനാണ് മൊഡേണ കമ്പനി തയാറെടുക്കുന്നത്. കോവിഡ് വാക്സിന്‍ വാങ്ങാന്‍ ഖത്തര്‍ ഒപ്പുവെക്കുന്ന രണ്ടാമത്തെ കമ്പനിയാണിത്. നേരത്തെ ഫൈസര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായാണ് കരാര്‍ ഒപ്പുവച്ചത്.

MOPH signs agreement with second pharmaceutical firm to procure COVID-19 vaccines


 

SHARE :
folder_openTags
content_copyCategory