News Flash
X
മൊറട്ടോറിയം കാലാവധി അവസാനിച്ചു; കുവൈത്തിലെ ബാങ്കുകള്‍ വായ്പ തിരിച്ചടവ് പുനരാരംഭിച്ചു

മൊറട്ടോറിയം കാലാവധി അവസാനിച്ചു; കുവൈത്തിലെ ബാങ്കുകള്‍ വായ്പ തിരിച്ചടവ് പുനരാരംഭിച്ചു

personSJ access_timeFriday October 23, 2020
HIGHLIGHTS
കോവിഡ് പ്രതിസന്ധി പശ്ചാത്തലത്തില്‍ ആറുമാസം കൂടി സാവകാശം നല്‍കണമെന്ന നിര്‍ദ്ദേശം സര്‍ക്കാരും ബാങ്കിങ്ങ് മേഖലയും തളളി.

കുവൈത്ത് സിറ്റി: ആറു മാസം വായ്പ തിരിച്ചടവിന് പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ  ബാങ്കുകള്‍ വായ്പ തുക തിരിച്ചടവ് പുനരാരംഭിച്ചു. കോവിഡ് പ്രതിസന്ധി പശ്ചാത്തലത്തില്‍ ആറുമാസം കൂടി സാവകാശം നല്‍കണമെന്ന നിര്‍ദ്ദേശം സര്‍ക്കാരും ബാങ്കിങ്ങ് മേഖലയും തളളി. ഇനിയും സാവകാശം നല്‍കുന്നത് ബാങ്കിങ്ങ് മേഖലയ്ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.  ആദ്യം അനുവദിച്ച ആറുമാസ സാവകാശം ബാങ്കിങ് മേഖലയ്ക്ക് 380 ദശലക്ഷം ദിനാറിന്റെ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. 2020 ആദ്യ പാദത്തിലെ ലാഭത്തില്‍ 503 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ടെന്നും ബാങ്കുകളുടെ അടുത്ത നാല് വര്‍ഷത്തെ ബജറ്റില്‍ ഇത് പ്രതിഫലിക്കുന്നതാണ്. സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിച്ചു കഴിഞ്ഞതായും ഇനിയും ത്യാഗ മനോഭാവം തുടര്‍ന്നാല്‍ ബാങ്കിങ് മേഖല തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ വായ്പ എടുത്ത് അവധിക്ക് നാട്ടില്‍ പോയ അയിരക്കണക്കിന് പ്രവാസികളും പ്രതിസന്ധിയിലായി. സെപ്തംബറില്‍ മൊറട്ടോറിയം അവസാനിച്ചിരുന്നു.

SHARE :
folder_openTags
content_copyCategory