Tuesday, March 9, 2021
Home Featured Gulf News നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനയില്‍ വീഴ്ച്ച

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനയില്‍ വീഴ്ച്ച

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്നലെ രാത്രി എത്തിയ വിമാനത്തിലെ യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്താനായില്ല. റാപിഡ് ടെസ്റ്റിങ് സംവിധാനം തകരാറില്‍ ആയതാണ് പരിശോധന മുടങ്ങാന്‍ കാരണം. ഒരു വിമാനത്തില്‍ എത്തിയ യാത്രക്കാര്‍ക്കാണ് പരിശോധന നടത്താന്‍ സാധിക്കാതിരുന്നതെന്നും ഇവര്‍ക്ക് ക്വാരന്റീന്‍ കേന്ദ്രത്തില്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ എത്തിയ 3500ഓളം പേരില്‍ 200ലേറെ പേര്‍ക്ക് ടെസ്റ്റില്‍ പോസിറ്റീവ് ഫലം കാണിച്ചിരുന്നതായി ട്വന്റിഫോര്‍ ന്യൂസ് റിപോര്‍ട്ട് ചെയ്തു.


 

Most Popular