News Flash
X
സൗദി എയര്‍ലൈന്‍സിന് അമേരിക്കയില്‍ നിന്ന് പുതിയ ബോയിങ് വിമാനം

സൗദി എയര്‍ലൈന്‍സിന് അമേരിക്കയില്‍ നിന്ന് പുതിയ ബോയിങ് വിമാനം

personSafwana Jowhar access_timeSaturday October 17, 2020
HIGHLIGHTS
അമേരിക്കയിലെ ബോയിങ് കമ്പനി ആസ്ഥാനത്ത് നിന്നാണ് അഞ്ചാമത്തെ ഡ്രീംലൈനര്‍ വിമാനം ജിദ്ദയിലെത്തിയത്.

ജിദ്ദ: സൗദി എയര്‍ലൈന്‍സിനു വേണ്ടി അമേരിക്കയില്‍ നിന്ന് പുതിയ ബോയിങ് വിമാനം ബി 787-10 (ഡ്രീംലൈനര്‍) ജിദ്ദയിലെത്തി. അമേരിക്കയിലെ ബോയിങ് കമ്പനി ആസ്ഥാനത്ത് നിന്നാണ് അഞ്ചാമത്തെ ഡ്രീംലൈനര്‍ വിമാനം ജിദ്ദയിലെത്തിയത്. നൂതന സാങ്കേതിക സംവിധാനങ്ങളും മികച്ച സൗകര്യങ്ങളും ഉയര്‍ന്ന പ്രവര്‍ത്തന ശേഷിയുമുള്ളതാണ് പുതിയ വിമാനമെന്ന് ‘സൗദിയ’ഡയറക്ടര്‍ ജനറല്‍ സാമീ സിന്ദി പറഞ്ഞു. ദേശീയ വിമാനക്കമ്പനിക്ക് പുതിയ വിമാനങ്ങള്‍ കരുത്തുപകരുകയും പദ്ധതി നടപ്പാക്കുന്നതിന് സഹായമാകുകയും ചെയ്യും. ഭാവിയിലെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ വിമാനങ്ങള്‍ വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതേ ഇനത്തിലുള്ള എട്ട് വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് ബുക്ക് ചെയ്തത്. നാല് വിമാനങ്ങള്‍ നേരത്തേ എത്തിയിട്ടുണ്ട്.

SHARE :
folder_openTags
content_copyCategory