Monday, March 8, 2021
Home Featured Gulf News പ്രവാസികളുടെ മടക്കം: സംസ്ഥാന സര്‍ക്കാര്‍ അവ്യക്തത നീക്കി പുതിയ ഉത്തരവിറക്കി

പ്രവാസികളുടെ മടക്കം: സംസ്ഥാന സര്‍ക്കാര്‍ അവ്യക്തത നീക്കി പുതിയ ഉത്തരവിറക്കി

അബൂദബി: ഗള്‍ഫില്‍ നിന്ന് പ്രവാസികളുമായി വരുന്ന ചാര്‍ട്ടര്‍ വിമാനങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലെ അവ്യക്ത നീക്കി പുതിയ വീശദീകരണമിറക്കി. കോവിഡ് ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന ചട്ടം പിന്‍വലിച്ചു. മടങ്ങുന്ന എല്ലാവരും എന്‍ 95 മാസ്‌ക്, ഫെയ്സ് ഷീല്‍ഡ്, ഗ്ലൗസ് എന്നിവ ധരിക്കണമെന്നും കൂടെക്കൂടെ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണമെന്നും മാത്രമേ നിഷ്‌കര്‍ഷിച്ചിട്ടുള്ളൂ.

സൗദി, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നു വരുന്നവര്‍ പിപിഇ കിറ്റ് ധരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവനാണ് കേന്ദ്രവിദേശ കാര്യ സെക്രട്ടറിക്ക് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി കത്ത് അയച്ചിരിക്കുന്നത്.


 

Most Popular