
ഒമാനില്‍ ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു
HIGHLIGHTS
ഒമാനില്‍ ആദ്യമായി ജനിതക മാറ്റം വന്ന മാരക കോവിഡ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.
മസ്ക്കത്ത്: ഒമാനില്‍ ആദ്യമായി ജനിതക മാറ്റം വന്ന മാരക കോവിഡ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ നിന്നെത്തിയ പ്രവാസിയിലാണ് പുതിയ വൈറസിനെ കണ്ടെത്തിയത്. ബ്രിട്ടനില്‍ നിന്ന് യാത്രതിരിക്കും മുമ്പ് നടത്തിയ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നെങ്കിലും ക്വാറന്റീനില്‍ കഴിയവേ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. വൈറസ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ച ഒമാന്‍ ഡിസംബര്‍ 29നാണ് തുറന്നത്.
New Covid variant: Oman registers first case in UK traveller