News Flash
X
ദുബായ് സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ഇനി പുതിയ നിയമങ്ങള്‍

ദുബായ് സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ഇനി പുതിയ നിയമങ്ങള്‍

personGulf Malayaly access_timeSaturday October 17, 2020
HIGHLIGHTS
ഇന്ത്യ ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളില്‍ നിന്ന് ദുബായ് സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കായി പുതിയ നടപടിക്രമങ്ങള്‍.

ദുബായ്: ഇന്ത്യ ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളില്‍ നിന്ന് ദുബായ് സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കായി പുതിയ നടപടിക്രമങ്ങള്‍. നൂറുകണക്കിന് യാത്രക്കാരാണ് ചൊവ്വാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങുകയും തുടര്‍ന്ന് അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുകയും ചെയ്തത്. ഈ സാഹചര്യത്തിലാണ് സന്ദര്‍ശകര്‍ക്ക് പുതിയ നടപടിക്രമങ്ങള്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടതായി എയര്‍ലൈനുകള്‍ക്കും ട്രാവല്‍ ഏജന്റുകള്‍ക്കും വ്യാഴാഴ്ചയാണ് നിര്‍ദ്ദേശം നല്‍കിയത്. നിര്‍ദ്ദേശം അനുസരിച്ച് പാകിസ്ഥാന്‍, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ – മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിന് സാധുവായ റിട്ടേണ്‍ ടിക്കറ്റ്
കൈവശം ഉണ്ടായിരിക്കണം. ചട്ടങ്ങള്‍ പാലിക്കാത്ത യാത്രക്കാരെ അവര്‍ എവിടെ നിന്നാണോ വന്നത് അങ്ങോട്ടു തന്നെ തിരിച്ചയയ്ക്കുന്നത് ആയിരിക്കും. ബന്ധപ്പെട്ട എയര്‍ലൈനുകളുടെ ചെലവില്‍ ആയിരിക്കും തിരിച്ചയയ്ക്കുകയെന്നും എയര്‍ലൈനുകള്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ലൈനുകളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എയര്‍ലൈനുകള്‍ ലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കായി പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ദുബായിലേക്ക് പോകുന്ന എല്ലാ വിനോദ, സന്ദര്‍ശക വിസ യാത്രക്കാരും ദുബായില്‍ നിന്ന് തിരിച്ചുള്ള മടക്കടിക്കറ്റും കൈവശം വെയ്‌ക്കേണ്ടതാണ്. അങ്ങനെയുള്ളവര്‍ക്ക് മാത്രമേ യാത്രാനുമതി നല്‍കുകയുള്ളൂവെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. അതേസമയം, മടക്ക ടിക്കറ്റ് കൈവശം ഇല്ലാത്തവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുമെന്നും അവരുടെ സ്വന്തം ചെലവില്‍ നാടു കടത്തപ്പെടുമെന്നും ഇന്‍ഡിഗോ അറിയിച്ചു. അതേസമയം, യാത്രക്കാരുടെ കൈവശം ഏറ്റവും കുറഞ്ഞത് 2000 ദിര്‍ഹം എങ്കിലും വേണമെന്ന് ട്രാവല്‍ ഏജന്റുമാര്‍ അറിയിച്ചു.

SHARE :
folder_openTags
content_copyCategory