സ്വതന്ത്ര ഫലസ്തീന്‍ സാധ്യമാകും വരെ ഇസ്രായേലുമായി കൈകോര്‍ക്കില്ലെന്ന് സൗദി

independent palestine state

റിയാദ്: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സാധ്യമാകാതെ ഇസ്രായേലുമായി ഒരുതരത്തിലുമുള്ള അനുരഞ്ജനത്തിനുമില്ലെന്ന് സൗദി വിദേശ മന്ത്രി. മറ്റ് ചില അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായുണ്ടാക്കിയ സമാധാന കാരാറില്‍ പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു. എക്കാലത്തും സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് സൗദി എന്നും മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു.

ചില അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി സമാധാന കരാര്‍ ഒപ്പ് വെച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഈ രാജ്യങ്ങളും ഇസ്രായേലുമായി നയതന്ത്ര ബന്ധം ശക്തമായിട്ടുണ്ട്. എന്നാല്‍, കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫസ്തീന്‍ രാഷ്ട്രം നിലവില്‍ വരാതെ ഇസ്രായേലുമായി സമാധാന കരാറില്‍ ഒപ്പുവയ്ക്കാന്‍ സൗദി ഒരുക്കമല്ലെന്ന് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. പശ്ചിമേഷ്യന്‍ സമാധാനത്തിന്റെ അടിസ്ഥാനം അറബ് സമാധാന പദ്ധതി ആയിരിക്കണം. മറ്റ് അറബ് രാജ്യങ്ങളുമായി ഇസ്രായേല്‍ സമാധാന കരാറില്‍ ഒപ്പുവെച്ചതിലൂടെ പശ്ചിമേഷ്യയിലെ സമാധാന നടപടികള്‍ക്ക് അനുകൂല സാഹചര്യമൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ALSO WATCH