News Flash
X
സൗദിയിൽ നിന്ന് നോർക്ക- ലോക കേരള സഭ ചാർട്ടേർഡ് വിമാനം ഏറ്റവും കുറഞ്ഞ നിരക്കിൽ

സൗദിയിൽ നിന്ന് നോർക്ക- ലോക കേരള സഭ ചാർട്ടേർഡ് വിമാനം ഏറ്റവും കുറഞ്ഞ നിരക്കിൽ

personmtp rafeek access_timeWednesday September 30, 2020
HIGHLIGHTS
സൗദി അറേബ്യയിൽ നിന്ന് ഇതുവരെ പോയ ചാർട്ടേഡ് വിമാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ നോർക്ക- ലോക കേരള സഭയുടെ ചാർട്ടേർഡ് വിമാനം കൊച്ചിയിലേക്ക് പറന്നു.

ദമാം: സൗദി അറേബ്യയിൽ നിന്ന് ഇതുവരെ പോയ ചാർട്ടേഡ് വിമാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ നോർക്ക- ലോക കേരള സഭയുടെ ചാർട്ടേർഡ് വിമാനം ഇന്നലെ കൊച്ചിയിലേക്ക് പറന്നു. ദമാം കിങ് ഫഹദ് വിമാനത്താവളത്തിൽ നിന്ന് രാവിലെ 11ന് യാത്ര പുറപ്പെട്ട വിമാനത്തിന് 979 റിയാലായിരുന്നു ടിക്കറ്റ് നിരക്ക്. മൂന്ന് കൈക്കുഞ്ഞുങ്ങളും 14 കുട്ടികളും 160 മുതിർന്നവരുമുൾപ്പെടെ 177 പേർ യാത്ര ചെയ്തു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നോർക്ക- ലോക കേരളസഭയുടെ നേതൃത്വത്തിൽ കൊച്ചിയിലേക്കും, കോഴിക്കോട്ടേക്കുമായി മൊത്തം 13 ചാർട്ടേർഡ് വിമാനങ്ങൽ സർവീസ് നടത്തി. വന്ദേഭാരത് മിഷൻ വിമാനങ്ങളുടെ അപര്യാപ്തതയും, ചാർട്ടേർഡ് വിമാനങ്ങൾക്ക് ഈടാക്കുന്ന ഉയർന്ന ടിക്കറ്റ് നിരക്കും കാരണം വലഞ്ഞ പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമായി.

കിഴക്കൻ പ്രവിശ്യയിലെ ലോകസഭാംഗങ്ങൾ ചേർന്നാണ് വിമാനങ്ങൾ ഏർപ്പാടാക്കുന്നത്. ഓൺലൈൻ പേയ്‌മെന്റ് ഉൾപ്പെടെ സുതാര്യമായ സംവിധാനങ്ങൾ ഒരുക്കി നടത്തുന്ന ഈ സേവനം വലിയ അനുഗ്രഹമായതായി യാത്രക്കാർ പറഞ്ഞു. അടുത്ത വിമാനം ഒക്ടോബർ എട്ടിന് ദമാമിൽ നിന്ന് കോഴിക്കോട്ടേക്ക് ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

SHARE :
folder_openTags
content_copyCategory