News Flash
X
ഒമാനില്‍ കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു

ഒമാനില്‍ കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു

personmtp rafeek access_timeSunday October 25, 2020
HIGHLIGHTS
മലപ്പുറം വളാഞ്ചേരി സ്വദേശി മുഹമ്മദലി മുസ്ലിയാര്‍ (ബാപ്പുട്ടി-55) ആണ് മരിച്ചത്.

മസ്‌കത്ത്: കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്ന പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി മുഹമ്മദലി മുസ്ലിയാര്‍ (ബാപ്പുട്ടി-55) ആണ് മരിച്ചത്. റുസ്താഖ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം.

15 ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബര്‍കയിലെ ബില്‍ഡിങ് മെറ്റീരിയല്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മുഹമ്മദലി മുസ്ലിയാര്‍ 15 വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ്. ഭാര്യ: ഹഫ്‌സ. അഞ്ച് മക്കളുണ്ട്. മൃതദേഹം തിങ്കളാഴ്ച മസ്‌കത്തിലെ അമീറാത്തില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

SHARE :
folder_openTags
content_copyCategory