News Flash
X
ഒമാനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു; മൃതദേഹം കണ്ടെത്തിയത് കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍

ഒമാനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു; മൃതദേഹം കണ്ടെത്തിയത് കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍

personmtp rafeek access_timeSunday October 18, 2020
HIGHLIGHTS
വെള്ളാവൂര്‍ മണിമല കരിമ്പന്‍മാക്കല്‍ ബിജോ ജോസഫ് (46) ആണ് മരിച്ചത്.

മസ്‌കത്ത്: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് കോട്ടയം സ്വദേശി ഒമാനില്‍ മരിച്ചു. വെള്ളാവൂര്‍ മണിമല കരിമ്പന്‍മാക്കല്‍ ബിജോ ജോസഫ് (46) ആണ് മരിച്ചത്.

ബിജോയെ കാണാനില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഖൗല ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 14-നാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചുവെന്നാണ് വിവരം.

ഗാലയിലെ ഹോട്ടലില്‍ മാനേജര്‍ വിസയില്‍ ഈ വര്‍ഷം ആദ്യത്തിലാണ് ബിജോ ഇവിടെയെത്തിയത്. ഭാര്യ വിനീത. മൂന്ന് പെണ്‍മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിലാണ്.

SHARE :
folder_openTags
content_copyCategory