News Flash
X
ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; 204 പേര്‍ക്ക് കൂടി കോവിഡ്

ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; 204 പേര്‍ക്ക് കൂടി കോവിഡ്

personmtp rafeek access_timeSunday October 18, 2020
HIGHLIGHTS
ഖത്തറില്‍ 24 മണിക്കൂറിനിടെ 204 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 204 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 23 പേര്‍ യാത്രക്കാരാണ്. 181 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

അതേ സമയം, 188 പേര്‍ പുതുതായി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 2,801 ആയി വര്‍ധിച്ചു. ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 51 വയസ്സുള്ളവരാണ് ഇന്നു മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 224 ആയി ഉയര്‍ന്നു.

രാജ്യത്ത് ഇതുവരെ 126,406 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 385 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 51 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. ഇന്ന് നാലു പേരെക്കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 877,342 പേരെ ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി

SHARE :
folder_openTags
content_copyCategory