News Flash
X
ഖത്തറില്‍ ഇന്ന് ഒരു കോവിഡ് മരണം കൂടി; 182 പേര്‍ രോഗമുക്തരായി

ഖത്തറില്‍ ഇന്ന് ഒരു കോവിഡ് മരണം കൂടി; 182 പേര്‍ രോഗമുക്തരായി

personmtp rafeek access_timeSunday November 22, 2020
HIGHLIGHTS
ഖത്തറില്‍ ഇന്ന് 36 യാത്രക്കാര്‍ക്കടക്കം 167 പേര്‍ക്ക് കോവിഡ്. 131 പേര്‍ക്കാണ് സാമൂഹ്യവ്യാപനത്തിലൂടെ രോഗം ബാധിച്ചത്.

ദോഹ: ഖത്തറില്‍ ഇന്ന് 36 യാത്രക്കാര്‍ക്കടക്കം 167 പേര്‍ക്ക് കോവിഡ്. 131 പേര്‍ക്കാണ് സാമൂഹ്യവ്യാപനത്തിലൂടെ രോഗം ബാധിച്ചത്. 182 പേര്‍ ഇന്ന് രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2711 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറില്‍ 8,107 ടെസ്റ്റുകളാണ് നടത്തിയത്. നിലവില്‍ മൊത്തം 285 കോവിഡ് രോഗികളാണ് ആശുപത്രിയിലുള്ളത്. അതില്‍ 37 പേര്‍ തീവ്ര പരിചരണണവിഭാഗത്തിലാണ്. ഇന്ന് രണ്ടുപേരെക്കൂടി ഐസിയുവില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂറിനിടെ ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ചികില്‍സയില്‍ കഴിയുകയായിരുന്ന 65 വയസ്സുകാരനാണ് മരിച്ചത്. ഇതോടെ ആകെ മരണം 236 ആയി.

SHARE :
folder_openTags
content_copyCategory