News Flash
X
സൗദി, അബൂദബി, ഖത്തർ എന്നിവിടങ്ങളിൽ നഴ്സുമാർക്ക് അവസരം

സൗദി, അബൂദബി, ഖത്തർ എന്നിവിടങ്ങളിൽ നഴ്സുമാർക്ക് അവസരം

personmtp rafeek access_timeWednesday October 14, 2020
HIGHLIGHTS
സൗദി അറേബ്യ, അബൂദബി, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലെ നൂറിലേറെ ഒഴിവുകളിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു.

ദമ്മാം: സൗദി അറേബ്യ, അബൂദബി, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലെ നൂറിലേറെ ഒഴിവുകളിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. സൗദി അറേബ്യയിൽ എഎൻഎം/ ബിഎസ്‌സി നഴ്സുമാർക്ക് അവസരം (സ്ത്രീ 50 ഒഴിവ്, പുരുഷൻ 50 ഒഴിവ്). രണ്ട് വർഷത്തെ കരാർ നിയമനമായിരിക്കും. സൗദി പ്രൊമെട്രിക് ലൈസൻസും കുറഞ്ഞത് ഒരു വർഷം പ്രവൃത്തിപരിചയവും വേണം. അപേക്ഷിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 15.

അബൂദബിയിൽ ബിഎസ്‌സി/ പിബിബിഎസ്‌സി നഴ്സുമാർക്ക് രണ്ട് വർഷത്തെ കരാർ നിയമനമാണ്. പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി. രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം വേണം. ഡിഒഎച്ച്/ എച്ച്എഎഡി ജയിച്ചവർക്ക് മുൻഗണനയുണ്ടായിരിക്കും. പ്രായം 23-35 വയസ്. അവസാന തിയ്യതി ഒക്ടോബർ 19.

ഖത്തറിൽ ലബോറട്ടറി ടെക്നീഷ്യൻ (രണ്ട്), റേഡിയോഗ്രഫർ (ഒന്ന്), സ്റ്റാഫ് നഴ്സ് (17) തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഒക്ടോബർ 15 വരെ അപേക്ഷിക്കാം. ലബോറട്ടറി ടെക്നീഷ്യന് ഡിഎംഎൽടിയും നാല് വർഷം പ്രവൃത്തിപരിചയവും വേണം. റേഡിയോഗ്രഫർ തസ്തികയിൽ സ്ത്രീകൾക്കാണ് അവസരം. ഡിഎംആർടിയും നാല് വർഷം പ്രവൃത്തിപരിചയവും വേണം. ബിഎസ്‌സി/ ജിഎൻഎം യോഗ്യതയും മൂന്ന് വർഷം പ്രവൃത്തിപരിചയവുമാണ് സ്റ്റാഫ് നഴ്സിന്റെ യോഗ്യത. വിശദ വിവരങ്ങൾ www.odepc.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

SHARE :
folder_openTags
content_copyCategory