Saturday, March 6, 2021
Home Featured Gulf News ഗള്‍ഫില്‍ കോവിഡ് ബാധിച്ച് നാലു മലയാളികള്‍ കൂടി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് നാലു മലയാളികള്‍ കൂടി മരിച്ചു

ദുബയ്: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് നാല് മലയാളികള്‍ കൂടി മരിച്ചു. പാലക്കാട് പുതുക്കോട് സ്വദേശി രാജന്‍ സൗദി അറേബ്യയിലും കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി നാലകത്ത് അബ്ദുല്‍ ഹമീദ് റിയാദിലും മഞ്ചേരി തൃക്കലങ്ങോട് സ്വദേശി അബ്ദുല്‍ ലത്തീഫ് ദമാമിലും മലപ്പുറം ഈസ്റ്റ് കോഡൂര്‍ സ്വദേശി സൈദലവി കുവൈത്തിലുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 208 ആയി ഉയര്‍ന്നു. കഴിഞ്ഞ 13 ദിവസത്തിനിടെയാണ് ഇതില്‍ 107 മരണങ്ങളും സംഭവിച്ചത്.

Most Popular